തിരുവല്ല: നഗരസഭയിലെ വഴിയോരക്കച്ചവട സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സ്ഥാനാർത്ഥികൾ വിജയിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു നഗരസഭയിൽ ഇങ്ങനെ തിരഞ്ഞെടുപ്പ് നടക്കുന്നത്. കെ.പത്മജൻ, ജോസഫ് പി.എ, പി.ആർ കുട്ടപ്പൻ, ഷീനോജ് മാത്യു ജോസഫ്, അനൂപ് ജോസഫ് തോമസ്, സി.സുരേഷ്, മിനി ജോസഫ്, വി.കെ മിനി, എ.എം.മിനി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആൻറണി വിജയിച്ചവരെ ഹാർപ്പണം നടത്തി. ഏരിയാ പ്രസിഡന്റ് രമേശ് കുമാർ, ഫെഡറേഷൻ ജില്ലാകമ്മറ്റി അംഗങ്ങളായ ഓമനക്കുട്ടൻ പിള്ള, കെ.അനീഷ് കുമാർ, പി.പി.സുരേഷ് കുമാർ, ചന്ദ്രൻ പടിയറ എന്നിവർ സംസാരിച്ചു.