തിരുവല്ല: തിരുവല്ല - കായംകുളം റോഡിലെ അമ്പിളി ജംഗ്ഷനിൽ സിഗ്നൽ സംവിധാനം സ്ഥാപിച്ച് അപകടം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ടൗൺ മേഖലാ പ്രസിഡന്റ് ജോർജി ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിഷ്ണു ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു.