പന്തളം:മുൻ എം.എൽ.എയും ദേവസ്വം ബോർഡ് മെമ്പറും ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റുമായിരുന്ന പി കെ കുമാരന്റെ രണ്ടാം ചരമവാർഷിക സമ്മേളനം ചേരിക്കൽ പീപ്പിൾസ് ലൈബ്രറിയുടെ നേതൃത്വത്തിൽ
ഇന്ന് വൈകിട്ട് ആറിന് ലൈബ്രറിയിൽ നടക്കും . ദേവസ്വംബോർഡ്‌കോളേജ് മുൻ പ്രിൻസിപ്പലും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർബോർഡ് അംഗവും പുരോഗമന കലാ സാഹിത്യ സംഘം കൊല്ലം ജില്ലാ സെക്രട്ടറിയും കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റുമായ ഡോ. സി ഉണ്ണികൃഷ്ണൻ മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തും . ഉല്ലാസ് പന്തളം , ജി കൃഷ്ണകുമാർ , റ്റി കെ സതി . എസ് അരുൺ എന്നിവർ പങ്കെടുക്കും.
4 മുതൽ ചിത്രകാരൻ മനൂബ് ഒയാസിസ് ക്ളാസെടുക്കും.