 
അടൂർ: നഗരസഭയുടെ 2022 - 2023 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഒൻപതാം വാർഡിൽ സാംസ്കാരിക നിലയം പണിയാൻ എട്ടര സെന്റ് സ്ഥലം നൽകിയ നാലു തുണ്ടിൽ കോശി, ജോളി കോശി എന്നിവരെയും ബി.കോമിന് രണ്ടാം റാങ്ക് നേടിയ അഞ്ജലിയെയും ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്മരായ ബീനാ ബാബു, റോണിപാണംതുണ്ടിൽ, സിന്ധു തുളസിധരക്കുറുപ്പ്, എം.അലാവുദിൻ കൗൺസിലർമാരായ സൂസി ജോസഫ്, അനു വസന്തൻ, അപ്സരസനൽ, രജനി രമേശ്, ശശികുമാർ വി, രാജി ചെറിയാൻ, ശ്രീജ ആർ.നായർ,വരിക്കോലിൽ രമേഷ് കുമാർ, ബിന്ദു കുമാരി ജി,ഡി.ശശികുമാർ, റീനാ ശാമുവേൽ,ഗോപാലൻ കെ, അനൂപ് ചന്ദ്രശേഖർ, സുധ പത്മകുമാർ, ലാലി സജി,എസ്.ഷാജഹാൻ, ശ്രീലക്ഷ്മി ബിനു, അനിതാദേവി, ശോഭാ തോമസ്, കെ മഹേഷ്കുമാർ,ഗോപു കരുവാറ്റ,വേണുകുമാർ ബി, അജി.പി.വർഗീസ്, രാഗിമോൾ.വി, സൂപ്രണ്ട് സി.പ്രസാദ് എന്നിവർ സംസാരിച്ചു.