 
കോന്നി : ഇളമണ്ണൂർ - കലഞ്ഞൂർ പാടം റോഡിന്റെ നിർമ്മാണ പുരോഗതി കെ.യു.ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. മാങ്കോട് മുതൽ പാടം വരെയുള്ള ഇലക്ട്രിക് ലൈനുകൾ രണ്ടുദിവസം കൊണ്ട് മാറ്റിസ്ഥാപിക്കണമെന്നും ജലഅതോറിറ്റി റോഡ് പുനസ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് കെ.ആർ.എഫ്.ബി നൽകുന്നത് അനുസരിച്ചുള്ള തുക അടച്ച് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കണമെന്നും എം.എൽ.എ നിർദേശിച്ചു. 22കോടി രൂപ ചിലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന 12 കിലോമീറ്റർ ദൂരമുള്ള ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡിന്റെ കലഞ്ഞൂർ വരെയുള്ള ഭാഗം ബി.എം.ബി.സി പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.കലഞ്ഞൂർ മുതൽ മാങ്കോട് വരെ ബി.എം പ്രവർത്തിയും പൂർത്തികരിച്ചിട്ടുണ്ട്. മാങ്കോട് മുതൽ പാടം വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗത്തെ റോഡ് പ്രവർത്തിക്കു തടസം നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ രണ്ടു ദിവസത്തിനകം നീക്കം ചെയ്യണമെന്നും റോഡ് നിർമാണത്തിനു തടസമായിട്ടുള്ള
വാട്ടർ അതോറിറ്റിയുടെ പണികൾ അടിയന്തരമായി പരിഹരിക്കണമെന്നും എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജ അനിൽ, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സിബി ഐസക്ക്, ആർ. എഫ്.ബി എക്സികുട്ടീവ് എൻജിനീയർ ഹാരിസ്, അസി.എൻജിനീയർ ഫിലിപ്പ്,വാട്ടർ അതോററ്റി അസി.എൻജിനീയർ മനു, കരാർ കമ്പനി പ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.