 
പത്തനംതിട്ട : നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ അടങ്ങിയ ലഘുലേഖയുടെ സമ്പർക്കത്തിന്റെ ഭാഗമായി റാന്നി മണ്ഡലത്തിലെ ചൊള്ളനാവയൽ അടിച്ചിപ്പുഴ ഗിരിവർഗ കോളനിയിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ സന്ദർശിച്ചു.അഖില കേരള ഹിന്ദു മലവേടൻ മഹാസഭ പ്രസിഡന്റ് അപ്പുകുട്ടൻ,അടിച്ചിപ്പുഴ കോളനി ഊരുമൂപ്പൻ രാഘവൻ എന്നിവരെ ആദരിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി കുറുപ്പ്, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ്,റാന്നി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കമലാസനൻ,പട്ടിക വർഗ മോർച്ച ജില്ലാ പ്രസിഡന്റ് സുജൻ അട്ടതോട്, ഊരുമൂപ്പൻ നാരായണൻ മൂപ്പൻ,നാറണംമൂഴി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സ്മിത സരേഷ്,പ്രസാദ്, സുഭാഷ് എന്നിവർ പങ്കെടുത്തു.