bjp
നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികവുമായി ബന്ധപ്പെട്ട് കൊക്കാത്തോട് കാട്ടാത്തി ആദിവാസി കോളനിയിൽ ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമ്പർക്കം നടത്തുന്നു

കോന്നി: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികവുമായി ബന്ധപ്പെട്ട് കൊക്കാത്തോട് കാട്ടാത്തി ആദിവാസി കോളനിയിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പർക്കം നടത്തി. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി. കുറുപ്പ്‌ , കോന്നി മണ്ഡലം പ്രസിഡന്റ് കെ.ആർ.രാകേഷ്, മണ്ഡലം ജനറൽ സെക്രട്ടറി സുജിത് ബാലഗോപാൽ, സംസ്ഥാന കൗൺസിൽ അംഗം സി.എസ് സോമൻ പിള്ള, എസ്ടി മോർച്ച ജില്ലാ പ്രസിഡന്റ് സുജൻ, അട്ടതോട് അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രമോദ് വടക്കേടത്ത്, പ്രസി കൊക്കാത്തോട് തുടങ്ങിയവർ പങ്കെടുത്തു.