10-ambily
അമ്പിളി

പന്തളം: വൃക്കകൾക്കു രോഗം ബാധിച്ച വീട്ടമ്മ ജീവിതം തിരിച്ചു പിടിക്കാൻ സുമനസുകളുടെ കാരുണ്യം തേടുന്നു. പൂഴിക്കാട് സബിൻ ഭവനിൽ അമ്പിളി (45)യാണ് ചികിത്സാ സഹായം തേടുന്നത്.

ഭർത്താവ് കൂലിപ്പണിക്കാരനായ സാജൻ, വിദ്യാർത്ഥിനിയായ മകൾ എന്നിവരടങ്ങുന്നതാണ് അമ്പിളിയുടെ കുടുംബം. മകൻ ഏഴു വർഷം മുമ്പ് മരിച്ചു.

നാലു വർഷമായി അമ്പിളിയെ വൃക്കരോഗത്തിന് ചികിത്സയിലാണ്. 10,000 രൂപയോളം ചികിത്സയ്ക്ക് പ്രതിമാസം വേണം.

വൃക്ക മാറ്റിവയ്ക്കുന്നതിന് ലക്ഷങ്ങളാണു ചെലവ്.നിർദ്ധന കുടുംബത്തിന് ഇത് താങ്ങാൻ കഴിയില്ല.

അമ്പിളിയുടെ ഫോൺ നമ്പർ : 9744252034. ബാങ്ക് അക്കൗണ്ട് വിവര​ങ്ങൾ : AMBILY K, A/C No. : 40316100200566, IFSC Code : KLGB0040316, Kerala Gramin Bank, Pandalam Branch, IFSC Code: KLGB0040316