blok-panchayath

കോന്നി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രികൾച്ചർ ടെക്നോളജി മാനേജ്‌മെന്റ് ഏജൻസിയും ചേർന്ന് നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് ബ്ലോക്കുതല വിളംബര ജാഥയും പ്രദർശന വിപണന മേളയും കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നീതു ചാർളി, വർഗീസ് ബേബി, തുളസിമണിയമ്മ,സുജാത അനിൽ, പ്രസന്ന രാജൻ, രാഹുൽ വെട്ടൂർ, രേഷ്മ മറിയം റോയ്, ഷീലാകുമാരി ചാങ്ങയിൽ, ബ്രിൻസി മണി, ജാൻസി കെ.കോശി, സാറ ടി.ജോൺ,വി.ഷിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.