10-sinil-mundappally
എസ്എൻഡിപി യോഗം പന്തളം യൂണിയനിലെ മുട്ടം തുമ്പമൺ ശാഖയോഗ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പു സമ്മേളനവും യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: എസ് .എൻ. ഡി. പി യോഗത്തെ ഒരു ശക്തിക്കും തകർക്കുവാനും തളർത്തുവാനും പിളർക്കുവാനും കഴിയില്ലെന്ന് യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. പന്തളം യൂണിയനിലെ മുട്ടം തുമ്പമൺ ശാഖായോഗ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചിലരുടെ കോടാലിക്കൈകളായി മാറുന്നവർ നിരാശപ്പെടേണ്ടി വരും. യോഗത്തെ ഇല്ലായ്മ ചെയ്യാം എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത തത്വദർശനത്തിലൂടെയാണ് യോഗം മുന്നേറിയത്. ഗുരു ദർശനത്തിന്റെ സാക്ഷാത്ക്കാരമാണ് യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ കടന്നു വന്നതിനു ശേഷം നടപ്പിലാക്കിയതെന്ന് അദ്ദേഹം പറ‌ഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.ആദർശ്, സരേഷ് മുടിയൂർകോണം, പവിത്രൻ തുമ്പമൺ എന്നിവർ പ്രസംഗിച്ചു.