പത്തനംതിട്ട: മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ് (58) നിര്യാതനായി. . സംസ്‌കാരം നാളെ രാവിലെ 11.30ന് പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പളളിയിൽ. മലയാളമനോരമയുടെ കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം , പാലക്കാട് യൂണിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രക്കാനം തുണ്ടിയത്ത് പരേതരായ ടി.സി. ഫിലിപ്പോസിന്റെയും (മുൻ റെയിൽവേ ഉദ്യോഗസ്ഥൻ), കുളത്തൂപ്പുഴ ചന്ദനക്കാവ് പുത്തൻപുരയ്ക്കൽ ലീലാമ്മയുടെയും മകനാണ്. കുമ്പളാംപൊയ്ക പുതുച്ചിറ ജോ വില്ലയിൽ പി.ഇ.ഏബ്രഹാമിന്റെ മകൾ സൂസനാണു (ജിജ) ഭാര്യ. മക്കൾ: ആൻ റോയി ഫിലിപ് (അസി.മാനേജർ, ഫെഡറൽ ബാങ്ക്, പൂന), ഫിലിപ്പ് റോയി (ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, കൊച്ചി). മരുമകൻ: അരുൺ ചെറിയാൻ വർക്കി ( എൻജിനീയർ, സ്ളംബർഗർ, പൂന).