10-tipper-acci
ഉള്ളന്നൂർ പറയങ്കര തച്ചക്കുന്നിൽ ഷാജിയുടെ വീടിനു മുകളിലേക്ക് മണ്ണ് കയറ്റാനെത്തിയ ടിപ്പർലോറി മറിഞ്ഞപ്പോൾ

കോഴ​ഞ്ചേരി: പിറകോട്ടെടുത്ത ലോറി താഴ്ചയിലേയ്ക്ക് പതിച്ച് വീടു തകർന്നു. ഉള്ളന്നൂർ പറയങ്കര തച്ചക്കുന്നിൽ ഷാജിയുടെ വീടിന് മുകളിലേക്കാണ് മണ്ണുകയറ്റിയ ലോറി മറി​ഞ്ഞത്. ഇന്ന​ലെ ഉ​ച്ച​യ്ക്ക് 2.55നായിരുന്നു സം​ഭവം. റോഡിൽ നിന്ന് അഞ്ചടി താഴ്ചയിലേയ്ക്കാണ് ലോറി വീണത്. മൂന്നുലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചു. വീട്ടുകാർ ഓടിമാറുകയായിരുന്നു.
വീടുപണിയാൻ മണ്ണെടുക്കുന്നിടത്താണ് അപകടം. വണ്ടി ഊഴം കാത്തുകിടക്കുകയായിരുന്നു.