നാരങ്ങാനം: കുടുംബ കലഹത്തെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.കണമുക്ക് സ്വദേശി പ്രേം കുമാറിന്റെ ഭാര്യ രാജിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രാജിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രേം കുമാറിനും പൊള്ളലേറ്റു.
ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആറന്മുള പൊലീസ് കേസെടുത്തു. പ്രേം കുമാറിന്റെ അമിത മ​ദ്യപാനത്തെ തുടർന്നാണ് രാജി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.