providevce
പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും പത്തനംതിട്ട ബ്ലഡ്‌ ബാങ്കിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രിൻസിപ്പൽ ഡോ. സന്തോഷ്‌ സൈമൺ സർട്ടിഫിക്കറ്റ് നൽകുന്നു

ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും പത്തനംതിട്ട ബ്ലഡ്‌ ബാങ്കിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ഡോ. പ്രിറ്റി സക്കറിയ ജോർജ്ജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. മനീഷ് വി.എം, സ്റ്റുഡന്റസ് കോർഡിനേറ്റർ സ്റ്റെഫി മേരി മാത്യു, റോഷ് കുരുവിള തുടങ്ങിയവർ നേതൃത്വം നൽകി. അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു. രക്തദാനം ചെയ്തവർക്ക് പ്രിൻസിപ്പൽ ഡോ.സന്തോഷ്‌ സൈമൺ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.