ചെങ്ങന്നൂർ: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ വൈസ്മെൻസ് ക്ലബ് സ്കൂളുകളിൽ നോട്ടുബുക്കുകൾ വിതരണം ചെയ്തു. ഗവ.ജെ.ബി.സ്കൂൾ കീഴ്ചേരി മേൽ, ഗവ.യു.പി.സ്കൂൾ കിഴക്കേനട എന്നിവിടങ്ങളിലാണ് ബുക്ക് വിതരണം നടത്തിയത്. വൈസ്മെൻസ് ക്ലബ് പ്രസിഡന്റ് ഷാജി ജോൺ കരിങ്ങാട്ടിൽ വിതരണോദ്ഘാടനം നടത്തി. ട്രഷറർ ഐപ്പ് സഖറിയ അദ്ധ്യക്ഷത വഹിച്ചു. പ്രഥമദ്ധ്യാപികമാരായ ഉമാറാണി, സുജാത എന്നിവർ പ്രസംഗിച്ചു.