ചെങ്ങന്നൂർ: കരിങ്കൽ ലോഹവ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 429ലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ജനാധിപത്യ സംരക്ഷണ സഹകരണ മുന്നണിയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു. പ്രസിഡന്റായി അഡ്വ.പി എൻ സുരേഷിനെയും സെക്രട്ടറിയായി കെ.എൻ അനന്തകൃഷ്ണനെയും ഭരണസമിതി അംഗങ്ങളായി ജി.ബിജു ചായിപ്പിൽ, കനകമ്മാൾ കൊണ്ടൂർ, രുക്മിണിയമ്മാൾ കൊണ്ടൂർ, രാധമ്മാൾ മംഗലത്ത് എന്നിവരെ തിരഞ്ഞെടുത്തു.