1
മല്ലപ്പള്ളിയിൽ നടന്ന ടി.എസ്. ജോൺ അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : നിയമസഭാ മുൻ സ്പീക്കറും മുൻ ഭക്ഷ്യ വകുപ്പുമന്ത്രിയുമായിരുന്ന ടി.എസ്. ജോണിന്റെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു .

റ്റി.എസ്.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. ജോൺസൺ കുര്യൻ, ബാബു പടിഞ്ഞാറക്കുറ്റ്, വർഗീസ് മാമ്മൂട്ടിൽ, ലൈല അലക്സാണ്ടർ, എസ്. വിദ്യാ മോൾ , അനിൽ കയ്യാലാത്ത് എന്നിവർ പ്രസംഗിച്ചു.