r

പത്തനംതിട്ട : നെല്ലിന് കേന്ദ്ര സർക്കാർ അനുവദിച്ച താങ്ങുവില വിതരണംചെയ്യാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകമോർച്ച സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

നെല്ല് ഉൽപാദന രംഗത്തെ പ്രതിസന്ധി പരിഹരിച്ച് കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ കേന്ദ്രം 100 രൂപ കൂടി താങ്ങുവില വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ കിന്റലിന് 1940 രൂപ ആയിരുന്നത് 2040 രുപയായാണ് വർദ്ധിപ്പിച്ചത്.

എന്നാൽ സംസ്ഥാനത്തെ കർഷകർക്ക് ഈ ആനുകൂല്യം ലഭ്യമാകുന്നില്ലെന്ന് കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി ആർ.നായർ പറഞ്ഞു.