പത്തനംതിട്ട: ഗുരുധർമ്മപ്രചരണ സഭ ജില്ലാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ പത്ത് മുതൽ പത്തനംതിട്ട ശാന്തി ഓഡിറ്റോറിയത്തിൽ നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെയും സഭയുടെയും ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.
സഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും ജില്ല അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവുമായ അനിൽ തടാലിൽ അദ്ധ്യക്ഷത വഹിക്കും. സഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ല അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. പി.എം മധു റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് വരണാധികാരിയായിരിക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വി.കെ ബിജു സ്വാഗതം പറയും.