നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും
കോട്ടയം: കല്ലിശേരി ഡോ.കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ കൃതൃമ ഹൃദയമാറ്റ ശസ്ത്രക്രിയിലെ നൂതനമാറ്റത്തെക്കുറിച്ച് അന്താരാഷ്ട്രാ സെമിനാർ സംഘടിപ്പിക്കും. നാളെ രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, മോൻസ് ജോസഫ് എം.എൽ.എ, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സാജൻ, ആശുപത്രി ചെയർമാൻ പി.എം.സെബാസ്റ്റ്യൻ, ചീഫ് ഒഫ് സ്റ്റാഫ് ആൻഡ് ഡയറക്ടർ ഡോ.കെ.എം.ചെറിയാൻ, മാനേജിംഗ് ഡയറക്ടർ ഫാ.അലക്‌സാണ്ടർ കൂടാരത്തിൽ, വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.
ഹൃദ്രോഗികൾക്ക് എഴുപതിലേറെ ഡോക്ടർമാരുടെ പരിചരണം ആശുപത്രിയിൽ ലഭ്യമാണെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഹൃദയസ്തംഭനം, കൃത്രിമ ഹൃദയം, കൃത്രിമമായി വളർത്തിയെടുക്കുന്ന അവയവം എന്നിവയെക്കുറിച്ച് ബ്രസീലിലെ ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.നോഡിർ സ്റ്റോൾഫ്, യൂറോപ്യൻ ആർട്ടിഫിഷ്യൽ ഹാർട്ട് സൊസൈറ്റി പ്രസിഡന്റ് ഡോ.ഇവാൻ നെറ്റുക, ഡോ.കെ.എം.ചെറിയാൻ തുടങ്ങിയവർ ക്ളാസെടുക്കും. ഡോ. കെ.എം.ചെറിയാൻ, ഫാ.അലക്‌സാണ്ടർ കൂടാരത്തിൽ, സിബിൻ സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.