കടമ്പനാട് : കടമ്പനാട് പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തിൽ ക്ലാർക്ക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പ് ചെയ്യാനും അറിയണം. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 20ന് ഉച്ചക്ക് 2.30 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഇന്റെർവ്യുവിൽ പങ്കെടുക്കണം.