11-sndp-chengannur
എസ്.എൻ.ഡി.പി.യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വജൂബിലി ഉപഹാരമായി ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയനിൽപ്പെട്ട മെഴുവേലി പത്മനാഭോദയം ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകരും അനദ്ധ്യാപകരും ലോക്കൽ കമ്മറ്റിയും നിർമ്മിച്ചു നൽകിയ വീടിന്റെ ഭവനസമർപ്പണം മെഴുവേലി പി.എൻ. ചന്ദ്രസേനൻ സ്മാരക ആഡിറ്റോറിയത്തിൽ വെച്ച് എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം റോഷ്‌നിക്ക് നൽകി നിർവ്വഹിക്കുന്നു. സ്റ്റാഫ് സെക്രട്ടറി അഞ്ജന റോയി, വനിതാസംഘം യൂണിയൻ സെക്രട്ടറി റീന അനിൽ, പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ടോണി, വനിതാസംഘം മെഴുവേലി യൂണിറ്റ് പ്രസിഡന്റ് ആനന്ദവല്ലി, മൂലൂർ മുരളീധരൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ്, സ്‌കൂൾ പ്രിൻസിപ്പാൾ ഹേമലത ജെ., എസ്.എൻ.ട്രസ്റ്റ് ലോക്കൽ കമ്മറ്റി കൺവീനർ കെ.സുരേഷ് കുമാർ എന്നിവർ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വജൂബിലി ഉപഹാരമായി ചെങ്ങന്നൂർ യൂണിയനിലെ മെഴുവേലി പത്മനാഭോദയം ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരും അനദ്ധ്യാപകരും ലോക്കൽ കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ചു നൽകിയ വീടിന്റെ സമർപ്പണവും ഗൃഹപ്രവേശ ചടങ്ങുകളും നടന്നു. ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു.

മാതാപിതാക്കൾ നഷ്ടപ്പെട്ട മെഴുവേലി ആലിന്റെ കിഴക്കേതിൽ പ്ലസ്ടു വിദ്യാർത്ഥിനി റോഷ്‌നിക്കാണ് 7 ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ചു നൽകിയത്. എസ്.എൻ.ട്രസ്റ്റ് ലോക്കൽ കമ്മിറ്റി കൺവീനർ കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ടോണി, മാലൂർ മുരളീധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ്, ധർമ്മസേന യൂണിയൻ കോഓഡിനേറ്റർ വിജിൻ രാജ്, വനിതാസംഘം മെഴുവേലി യൂണിറ്റ് പ്രസിഡന്റ് എം.കെ.ആനന്ദവല്ലി, ട്രെയിനിംഗ് സ്‌കൂൾ ഹെഡ്മിസ്ട്രസ് താരാചന്ദ്രൻ, ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക പ്രശോഭ, മെഴുവേലി ശാഖാ കൺവീനർ പ്രവീൺ കുമാർ പി., ഇന്ദു റ്റി.എസ്.എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഹേമലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഞ്ജന റോയി നന്ദിയും പറഞ്ഞു.