enadi
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ അഡ്വ. കെ. യു. ജെനീഗ് കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ഏനാദിമംഗലം പഞ്ചായത്തിലെ ജനകീയാസൂത്രണം 202223 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഇളമണ്ണൂർ മോർണിംഗ് സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാം വാഴോട് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, ബീനാപ്രഭ, സി.കൃഷ്ണകുമാർ, ലിജ മാത്യു,ശങ്കർ മാരൂർ, മിനി മനോഹരൻ, ലക്ഷ്മി ജി.നായർ, അനൂപ് വേങ്ങവിളയിൽ, ജീനാ ഷിബു, അരുൺ രാജ്, ലതാ ജെ, പ്രകാശ് ജെ, വിദ്യാ ഹരികുമാർ, കാഞ്ചന.പി,ആർ.സതീഷ് കുമാർ, ബൽരാജ്, ജി.എസ് ഉണ്ണിത്താൻ, അനീഷ് കമാർ, ആർ.സുഭാഷ് കുമാർ, ഡി.ബിനോയ്, സീമ ആർ, സതീശൻ എസ് എന്നിവർ പങ്കെടുത്തു.