 
കോഴഞ്ചേരി: പുല്ലാട് ഭഗവതിക്കാവിൽ ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന ഗോദാന ചടങ്ങ് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
എഴുമറ്റൂർ അമൃതധാര ഗോശാല നൽകിയ ഒൻപത് പശുക്കിടാവുകളെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപനും കുമ്മനം രാജശേഖരനും ചേർന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് കൈമാറിയത്. അജയൻ വല്യുഴത്തിൽ സതീഷ് കുമാർ, മനോജ് കുമാർ, പി.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു