rank-sndp-yogam-college
മഹാത്മാഗാന്ധി സർവകലാശാല ഡിഗ്രി പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ കിഴക്കുപുറം എസ്.എൻ. ഡി.പി.യോഗം കോളേജിലെ വിദ്യാർഥികൾ

കോന്നി: കിഴക്കുപുറം എസ്. എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് റാങ്കുകളുടെ തിളക്കത്തിൽ. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പരീക്ഷയിൽ ഇത്തവണ കോളേജിലെ വിദ്യാർത്ഥികൾ നാല് റാങ്കുകൾ കരസ്ഥമാക്കി. ബി എസ് സി ഫിസിക്സ് പരീക്ഷയിൽ നന്ദന കൃഷ്ണ.ആർ നാലാം റാങ്കും ബി എസ് സി ഫിസിക്സ് പരീക്ഷയിൽ അനീഷ രാജ് ആറാം റാങ്കും ബി. എ ഇംഗ്ലീഷ് ആൻഡ് ജേർണലിസം പരീക്ഷയിൽ അനന്ദു എച്ച്. കൃഷ്ണ ഏഴാം റാങ്കും ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ശ്രീലക്ഷ്മി. എസ് ഒൻപതാം റാങ്കും കരസ്ഥമാക്കി. 2013 ൽ എസ്.എൻ.ഡി.പി യോഗം കിഴക്കുപുറത്ത് തുടങ്ങിയ സ്വാശ്രയ കോളേജിന് രണ്ടു നിലകകളിലുള്ള പുതിയ അക്കാദമിക് ബ്ലോക്കുണ്ട്. ആധുനിക നിലവാരത്തിലുള്ള ലാബുകൾ, കോന്നിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും കോളേജിലേക്ക് ബസ് സൗകര്യം എന്നിവയുണ്ട്. വിശാലമായ ഗ്രൗണ്ട്, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്‌കീം യുണിറ്റ്, വോളിബാൾ, ഫുഡ്ബാൾ, ക്രിക്കറ്റ് ടീമുകൾ എന്നിവ പ്രത്യേകതയാണ്. ബി കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി കോം ഫിനാൻസ് ആൻഡ് ടാക്സസ്, ബി കോം ട്രാവൽ ആൻഡ് ടുറിസം, ബി എ ഇക്കണോമിക്സ്, ബി എ ഇംഗ്ലീഷ് ആൻഡ് ജേർണലിസം എന്നി ഡിഗ്രി കോഴ്സുകളും, എം കോം ഫിനാൻസ്, എം.എ ഇംഗ്ലീഷ് എന്നി പി ജി കോഴ്സുകളുമാണ് കോളേജിലുള്ളത്.