വള്ളിക്കോട് : ഹരിത കേരള മിഷൻ, നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കോട് പഞ്ചായത്ത് കൈപ്പട്ടൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ഒരുക്കുന്ന പച്ചത്തുരുത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സോജി ജോൺ, മെമ്പർമാരായ സുധാകരൻ മഠത്തിൽ, അഡ്വ.തോമസ് ജോസ് അയ്യനേത്ത്, ആൻസി ബിജു എന്നിവർ പ്രസംഗിച്ചു.