 
ചെങ്ങന്നൂർ: മുണ്ടൻകാവ് ജംഗ്ഷനിലെ അപകടരമായ ഡിവൈഡർ ശാസ്ത്രീയമായി പുനർനിർമ്മിക്കണ മെന്നാവശ്യപ്പെട്ട് ബി.ജെ.പി നിൽപ്പ് സമരം നടത്തി. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുൻസിപ്പൽ പ്രസിഡന്റ് രോഹിത്ത് പി.കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷർ കെ.ജി കർത്താ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബി.ജയകുമാർ, മനു കൃഷ്ണൻ, സെക്രട്ടറി അജി.ആർ.നായർ, ട്രഷർ എസ്.വി പ്രസാദ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് പി.എ നാരായണൻ, കൗൺസിലറുമാരായ സുധാമണി, സിനിബിജു, പഞ്ചായത്തംഗം ടി.സി സുരേന്ദ്രൻ, ജനറൽ സെക്രട്ടറി പി.ടി ലിജു, രോഹിത്ത് രാജ്, ജയലക്ഷ്മി കുഞ്ഞമ്മ, നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.