ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും . രാവിലെ 5.30ന് മഹാഗണപതി ഹോമം, 6 മുതൽ വൈകിട്ട് 6 വരെ ഗോശാലകൃഷ്ണ അഖണ്ഡനാമ ജപസമിതിയുടെ അഖണ്ഡനാമജപയജ്ഞം, കളഭാഭിഷേകം .. വിശേഷാൽ പൂജകൾക്ക് തന്ത്രി കണ്ഠര് മോഹനരര് മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു