അങ്ങാടിക്കൽ തെക്ക്: എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിലെ 1980- 81 വർഷത്തെ വിദ്യാർത്ഥി സംഗമം നാളെ നടക്കും. സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ് ഉദ്ഘാടനം ചെയ്യും. റിട്ട. ഡി ഇ ഒ രാജു റ്റി അദ്ധ്യക്ഷത വഹിക്കും. മുൻ ഹെഡ്മാസ്റ്റർ റ്റി.പി. വർഗീസ്, മാദ്ധ്യമ പ്രവർത്തകൻ സി.വി ചന്ദ്രൻ എന്നിവർ പ്രസംഗിക്കും. സ്‌കൂൾ സപ്തതി വർഷത്തോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കും.'