ചെങ്ങന്നൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം സംസ്ഥാന സ്‌പോർട്‌സ് മീറ്റിന്റെ ഭാഗമായി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് 12ന് രാവിലെ എട്ടു മുതൽ ചെങ്ങന്നൂർ ഇന്റർ നാഷണൽ ബാഡ്മിന്റൺ അക്കാഡമിയിൽ നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവേൽ കോശി, സെക്രട്ടറി ഡോ.ജോസഫ് ബെനവൻ തുടങ്ങിയവർ പങ്കെടുക്കും.
ആലപ്പുഴ ജില്ലാ, ചെങ്ങന്നൂർ ബ്രാഞ്ചുകൾ സംയുക്തമായി നടത്തുന്ന ടൂർണമെന്റിൽ കേരളത്തിലെ 120 ബ്രാഞ്ചുകളിൽ നിന്ന് ഓരോ ജില്ലയിൽ നിന്നും പുരുഷ, വനിതാ ടീമുകൾ അടക്കം നാലു ടീമുകൾ വീതം പങ്കെടുക്കുമെന്ന് ഐ.എം.എ ജില്ലാ പസിഡന്റ് ഡോ. ഉമ്മൻ വർഗീസ്, സെക്രട്ടറി ഡോ. നവീൻ പിള്ള , കൺവീനർ ഡോ. ഷേർളി ഫിലിപ്പ് ,ചെങ്ങന്നൂർ ഇന്റർ നാഷണൽ ബാഡ്മിന്റൺ അക്കാഡമി മാനേജിംഗ് ഡയറക്ടർ പ്രദീഷ് രാമനാഥ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.