അടൂർ : സംസ്ഥാന വനിതാ കമ്മിഷന്റെയും പറക്കോട് ബ്ളോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ' സ്ത്രീധനമുക്ത കേരളം, സ്ത്രീപക്ഷ കേരളം' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് പറക്കോട് ബ്ളോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ സംസ്ഥാനതല സെമിനാർ ന‌ടക്കും. രാവിലെ 10 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ അദ്ധ്യക്ഷതവഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് എം. പി . മണിയമ്മ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കെ. ശ്രീധരൻ, പി. രാജഗോപാലൻ നായർ, ടി. വി. പുഷ്പ്പവല്ലി , സന്തോഷ് ചാത്തന്നൂപ്പുഴ, സുശീല കുഞ്ഞമ്മകുറുപ്പ്, പ്രീയങ്ക പ്രതാപ്, വി. എസ്. ആശ, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. കൃഷ്ണകുമാർ, ബീനാ പ്രഭ, ശ്രീനാദേവി കുഞ്ഞമ്മ, വി. ടി. അജോമോൻ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കുഞ്ഞന്നാമ്മ കുഞ്ഞ്, റോഷൻ ജേക്കബ്, അഡ്വ. ആർ. ബി. രാജീവ് കുമാർ, ഒാർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ പുനലൂർ സോമരാജൻ, കില ഫാക്കൽറ്റി ബി. സതികുമാരി, ജില്ലാ വനിതാ ശിശുവികസന ഒാഫീസർ തസ്മീം തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ളാസ് നടക്കും.