അടൂർ: ഭിന്നശേഷി ക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുവിനെതിരെ അടൂർ പൊലീസ് കേസെടുത്തു. യുവതി പഠിക്കുന്ന സ്ഥാപനത്തിലെ അദ്ധ്യാപകരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി മൊഴി വാങ്ങി കേസെടുക്കുകയായിരുന്നു. വൈദ്യപരിശോധനയും നടത്തി. അന്വേഷണം ആരംഭിച്ചു.