 
പത്തനംതിട്ട : വീട്ടുവളപ്പിൽ വളർത്തിയ കഞ്ചാവ് ചെടി പൊലീസ് പിടികൂടി. കോയിപ്രം പുറമറ്റം മുണ്ടുമല കളത്തിന്റെ വടക്കേതിൽ സുകുമാരന്റെ പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇയാളുടെ മകൻ സുനിലി (22)നെതിരെ കോയിപ്രം പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. സുനിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തുന്നതായുള്ള രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെതുടർന്നാണ് നടപടി. കോയിപ്രം എസ് .ഐ അനൂപ്, എസ്.ഐ മോഹനൻ, എ.എസ്.ഐ വിനോദ്, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ അജി ശാമുവൽ , എ .എസ്. ഐ അജികുമാർ, സി. പി. ഓമാരായ മിഥുൻ, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.