പത്തനംതിട്ട: ജനതാദൾ(എസ്) ജില്ലയിലെ നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് നാലിന് മതേതര സദസ് നടത്തും. തിരുവല്ല വൈ.എം.സി.എ ഹാളിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് പ്രൊഫ. അലക്സാണ്ടർ കെ. സാമുവൽ അദ്ധ്യക്ഷത വഹിക്കും. അടൂർ ടൂറിസ്റ്റ് ഹോമിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മോഹൻലാൽ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് സാംസൺ ഡാനിയൽ അദ്ധ്യക്ഷത വഹിക്കും. ആറൻമുള മണ്ഡലത്തിലെ പരിപാടി കോഴഞ്ചേരി വൈ.എം.സി.എ ഹാളിൽ ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്യും. കോന്നി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് ഐശ്വര്യ ഉദ്ഘാടനം ചെയ്യും. റാന്നി ടൗണിൽ നടക്കുന്ന പൊതുയോഗത്തിൽ രാജു ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന നിർവാഹക സമതി അംഗം വറുഗീസ് ഉമ്മൻ ഉദ്ഘാടനം ചെയ്യും.