അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയന്റെ 26-ാമത് വിവാഹ പൂർവ കൗൺസലിംഗ് കോഴ്സ് 18, 19 തീയതികളിൽ യൂണിയൻ കോൺഫറൻസ് ഹാളിൽ നടക്കും. എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടി . 18 ന് രാവിലെ 9.30 ന് യോഗം കൗൺസിലർ എബിൻ ആമ്പാടി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷതവഹിക്കും. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ സ്വാഗതം പറയും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം മുഖ്യ പ്രഭാഷണം നടത്തും. കൗൺസലിംഗ് സെന്റർ ഡയറക്ടർ രാജേഷ് പൊൻമല ആമുഖപ്രസംഗം നടത്തും. വനിതാസംഘം കൺവീനർ സുജ മുരളി, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് രാഹുൽ അങ്ങാടിക്കൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ രാജേഷ് പൊൻമല,ഡോ. ശരത് ചന്ദ്രൻ, ഷൈലജ രവീന്ദ്രൻ, അനൂപ് കെ. വി. വൈക്കം, കൊടുവഴങ്ങ ബാലകൃഷ്ണൻ തുടങ്ങിയവർ ക്ളാസെടുക്കും.