തിരുവല്ല: കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ഇരവിപേരൂർ തോട്ടപ്പുഴ ഉഴത്തിൽ വീട്ടിൽ അഭിലാഷ് (29) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. അഭിലാഷിന്റെ പക്കൽ നിന്ന് നാല് പൊതികളിലായി സൂക്ഷിച്ചിരുന്ന 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിദ്യാർത്ഥികൾക്കടക്കം വിൽക്കാനായി സൂക്ഷിച്ചതാണ് കഞ്ചാവെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഡാൻസാഫ് എസ്.ഐ അജി സാമുവൽ, തിരുവല്ല എസ്.ഐ.മാരായ ഹുമയൂൺ, ഡാൻസാഫ് എ.എസ്.ഐ അജികുമാർ, മിഥുൻ, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.