അടൂർ. സിനിമ നടനും അടൂരിലെ സാംസ്‌കാരിക പ്രവർത്തകനും മുൻ എ.ഐ.സി.സി അംഗവും ശ്രീചിത്തിര തിരുനാൾ കിരീടധാരണ ഗ്രന്ഥശാല കമ്മിറ്റി അംഗവും ആയിരുന്ന അടൂർ നരേന്ദ്രന്റെ വേർപാടിൽ ചിത്തിര തിരുനാൾ വായനശാല പ്രവർത്തകയോഗം അനുശോചിച്ചു. മുൻ പ്രസിഡന്റ്‌ ഇ. ജമാലുദിൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വർഗീസ് പേരയിൽ, അടൂർ റോയി, ശിവപ്രസാദ്, സാംസൺ ഡാനിയേൽ, ടി. ജി.കുര്യൻ എന്നിവർ പ്രസംഗിച്ചു.