 
പന്തളം: തുടർച്ചയായി മുടിവളർത്തുകയും അത് മുറിച്ച് അർബുദ രോഗികൾക്ക് നൽകുകയും ചെയ്യുക എന്ന ജീവകാരുണ്യ പ്രവർത്തനം ശീലമാക്കിയ സംപ്രീത് (43) നാലാം തവണയും മുടിമുറിച്ചു. കൊവിഡ് മഹാമാരി കാലത്ത് ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്ന് നാട്ടിലെത്തിയ സംപ്രീതിന് മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. നാട്ടിൽ ഒരു ബന്ധുവിനൊപ്പം വെൽഡിംഗ് ജോലിയിലാണ്. പന്തളം ചേരിക്കൽ നെല്ലിക്കൽ സംപ്രീത് ഭവനിൽ കുട്ടപ്പക്കുറുപ്പിന്റെയും രാധാമണിയമ്മയുടെയും മകനാണ്. ഡ്രീം കുമാർ സഹോദരനാണ്. മഞ്ചുവാണ് ഭാര്യ. അനുഗ്രഹ, ആശ്രയ എന്നിവരാണ് മക്കൾ. സി.പി.ഐ ചേരിക്കൽ തെക്ക് ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് സംപ്രീത്.