നാരങ്ങാനം :കണമുക്ക് ഉദിംകുഴിക്കൽ തിരുവാതിര വീട്ടിൽ പ്രേംകുമാറിന്റെ ഭാര്യ, തീപ്പൊള്ളലേറ്ര് ചികിത്സയിലായിരുന്ന രാജി(42) മരിച്ചു. കുടുംബ കലഹത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാജി സ്വയം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാജിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രേം കുമാറിനും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് കേസെടുത്തു. മക്കൾ: ശ്രാവണ , അപർണ.