 
തിരുവല്ല: ഫാഷൻ ഡിസൈനിംഗ് പഠിക്കുന്ന മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിൽ മടങ്ങിയ മാതാവ് കുമ്പനാട് നെല്ലിമല മേലേമലയിൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ഷേർളി വർഗീസ് (52) ടിപ്പർലോറിയിടിച്ച് തത്ക്ഷണം മരിച്ചു. ടി.കെ. റോഡിലെ ഇരവിപേരൂർ ജംഗ്ഷനിൽ ഇന്നലെ രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ ഷേർളിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ ജീവനക്കാരിയാണ്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. മക്കൾ: ഷെറിൻ, ബെലിറ്റ. അപകടത്തെത്തുടർന്ന് കുറേനേരം ഗതാഗതം തടസപ്പെട്ടു. ലോറി തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.