g

കോന്നി: എസ്.എൻ.ഡി.പി യോഗം 3108 -ാം നമ്പർ മേടപ്പാറ ശാഖയിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ നാൽപ്പത്തിയൊന്നാം ദിവസമായ 13 ന് പ്രതിഷ്ഠയുടെ സമാപന കർമ്മവും ആത്മീയ പ്രഭാഷണവും നടക്കും. ശിവഗിരി മഠത്തിലെ സ്വാമി ശിവനാരായണ തീർത്ഥ ചടങ്ങുകളിൽ മുഖ്യ കാർമ്മികത്വം വഹിക്കും, 6 ന് ഗണപതി ഹോമം, 8 ന് ശാന്തിഹവനം, 9 ന് കലശപൂജ, 10 ന് മഹാഗുരുപൂജ, 11 ന് അനുഗ്രഹ പ്രഭാഷണം, 12 ന് അന്നദാനം എന്നിവ നടക്കും.