sreenarayana
ഗുരുധർമ്മപ്രചരണ സഭ ജില്ലാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശ്രീനാരായണ ധർമ്മസംഘം സഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ജില്ല എന്നും ഗുരുഭക്തിയിൽ മുൻപന്തിയിലാണെന്നും കുടുംബങ്ങളിൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കണമെന്നും ശ്രീനാരായണ ധർമ്മസംഘം സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പറഞ്ഞു. ഗുരുധർമ്മപ്രചരണ സഭ ജില്ലാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനാ പ്രവർത്തനത്തിൽ നിന്ന് മാറുന്നത് ഗുരുവിൽ നിന്ന് അകലുന്നത് പോലെയാണ്. സംഘടന ശുഷ്കമാവാൻ അനുവദിക്കരുത്. പ്രവർത്തനങ്ങൾ വികസിപ്പിച്ച് ഗുരുവിൽ ദർശനം വ്യാപിപ്പിക്കണം. മീമാംസ പരിഷത്തുകൾ നല്ല രീതിയിൽ സംഘടിപ്പിക്കണമെന്നും സ്വാമി ഓർമ്മിപ്പിച്ചു.

സഭാ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവും ജില്ല അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവുമായ അനിൽ തടാലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി.എം മധു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് വരണാധികാരിയായി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം വി.കെ ബിജു, സഭ പി.ആർ.ഒ ഇ.എം സോമനാഥൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി സുരേഷ് ചെന്നീർക്കര (പ്രസിഡന്റ്), ബിജു റാന്നി (സെക്രട്ടറി), ജയൻ തിരുവല്ല (ട്രഷറർ), പങ്കജാക്ഷൻ അടൂർ, ലാലി മോഹൻ (വൈസ് പ്രസിഡന്റുമാർ), ജോ. സെക്രട്ടറി ഷനിൽ അടൂർ, മണിരാജ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.