11-buds-school

കലഞ്ഞൂർ : പാടം ബഡ് സ്‌കൂളിലെ പ്രവേശനോത്സവം അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. പുഷ്പവല്ലി അദ്ധ്യക്ഷയായി. ഷാൻ ഹുസൈൻ, മിനി ഏബ്രഹാം, സിബി ഐസക്, ശോഭാ ദേവരാജൻ, സിന്ധു സുദർശൻ, ബിന്ദു രാമചന്ദ്രൻ, ജ്യോതിശ്രീ എം. എസ്., സുഭാഷിണി സി. വി., എസ്. പി. സജൻ, രമാ സുരേഷ്, മേഴ്‌സി ജോബി, അരുൺ പി. എസ്.,മൈക്കിൾ സി., ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.