 
റാന്നി: സിവിൽ സർവീസ് പരീക്ഷയിൽ 317-ാം റാങ്ക് നേടിയ ഹൃദ്യ എസ്. വിജയന് അഖില കേരള വിശ്വകർമ്മ മഹാസഭ യൂണിയൻ ഇന്ന് 10.30ന് സ്വീകരണം നൽകും. യൂണിയൻ മന്ദിരത്തിൽ നടക്കുന്ന അനുമോദന സമ്മേളനം വിശ്വകർമ്മ മഹാസഭ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആലുംപീടിക സുകുമാരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ടി.കെ.രാജപ്പൻ അദ്ധ്യക്ഷതവഹിക്കും. മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കെ. ഈരേഴ മുഖ്യാതിഥിയായിരിക്കും. 40 ശാഖകളുടെ വകയായി പ്രത്യേക സ്വീകരണം ഒരുക്കിയിട്ടുണ്ട്.