12-spc
എസ് പി സി പ്രോജക്ട് പത്തനംതിട്ടയുടെ യാത്രയയപ്പ് സമ്മേളനം ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം മഹാജൻ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലെ വിരമിക്കുന്ന കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാർക്കും പ്രഥമാദ്ധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവർക്കും യാത്രയയപ്പ് നൽകി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം.മഹാജൻ ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർ ഡിവൈ.എസ്.പി ആർ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഒ മാരായ എൻ.ആർ.അനിൽ കുമാർ എൻ.വർഗീസ് മാത്യു എന്നിവരാണ് വിരമിക്കുന്നത്.കെ.എൻ അനിൽ കുമാർ ഫിലിപ്പ് ജോർജ് എന്നിവരാണ് സ്ഥാനക്കയറ്റം ലഭിച്ചവർ. ജി.സുരേഷ് കുമാർ, പി.ആർ ഗിരീഷ്, മനോജ് ബി നായർ, മഞ്ചുവർഗീസ്, ബിന്ദു കെ നായർ എന്നിവർ പ്രസംഗിച്ചു.