പഴകുളം :ഹോർട്ടി കോർപ്പിന്റെ പഴകുളത്ത് പ്രവർത്തിച്ചു വന്ന ജില്ലാ മൊത്തവിതരണകേന്ദ്രം പഴകുളത്ത്‌നിന്ന് പറക്കോട്ടേക്ക് മാറ്റി. ഇവിടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ കഴിഞ്ഞ ദിവസം കുത്തിയിരുപ്പ് സമരം നടത്തിയതിനെ തുടർന്നാണ് ഇവിടെ നിന്ന് മാറ്റുന്നത്. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിലെ പഴം പച്ചക്കറികൾ വിതരണം നടത്തുന്നതിന് പറക്കോട്ട് എടുത്ത ഗോഡൗണിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. 21 ദിവസ വേതനക്കാർ അടക്കം 25 ജീവനക്കാർ ഉണ്ട് . പഴകുളത്ത് സ്ഥലം ലഭ്യമായാൽ പഴകുളത്തേക്ക് സ്ഥാപനം തിരിച്ചു കൊണ്ടുവരും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.