പന്തളം : മങ്ങാരം ഗവ: യു..പി.സ്‌കൂളിലെ വിദ്യാ രംഗം കലാസാഹിത്യ വേദി ഈ അദ്ധ്യയന വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഫോക് ലോർ അക്കാദമി ക്ലബ് സ്‌കൂൾ തല കോഡിനേറ്റർ വള്ളകുളം പ്രകാശ് നിർവഹിച്ചു.നാടൻ പാട്ടുകളും കഥകളുമായി ഉദ്ഘാടകന്റെ പ്രസംഗം വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി.ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫർസാൻ അദ്ധ്യക്ഷനായിരുന്നു . സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ,പി.ടി.എ.പ്രസിഡന്റ് ബി.മനോജ് കുമാർ,വൈസ് പ്രസിഡന്റ് കെ.എച്ച് .ഷിജു ,വിഭു നാരായണൻ,ശ്രീഹരി എന്നിവർ സംസാരിച്ചു.