പന്തളം : എസ്.ഡി.പി.ഐ നേതാവും പന്തളം നഗരസഭ മുൻ കൗൺസിലറുമായ എം.ആർ.ഹസീനയും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നവരും സി.പി. എമ്മിൽ ചേർന്നു. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ പാർട്ടി പതാക കൈമാറി സ്വീകരിച്ചു. സി.പി. എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ ,ഇ.ഫസൽ,എച്ച് .നവാസ്,എൻ.സി.അഭീഷ് ,പ്രമോദ് കണ്ണങ്കര,എസ് .സന്ദീപ് ,ഷെഫിൻ റജീബ് ഖാൻ എന്നിവർ പങ്കെടുത്തു.