 
പത്തനംതിട്ട: സെപ്തംബർ 10 ന് ശ്രീനാരായണ ജയന്തി ആഘോഷം പത്തനംതിട്ടയിൽ വിപുലമായി ആഘോഷിക്കാൻ യൂണിയനിലെ ശാഖാ സെക്രട്ടറിമാരുടെ സംയുക്ത കോൺഫറസിൽ തീരുമാനിച്ചു. മുന്നോടിയായി തേക്കുതോട് സെൻട്രൽ, കോന്നി, വാഴമുട്ടം, മലയാലപ്പുഴ, പത്തനംതിട്ട യുണിയൻ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ മേഖലാ സമ്മേളനങ്ങൾ നടക്കും. ജയന്തി ആഘോഷത്തോടനുബന്ധിച്ചു പത്തനംതിട്ട നഗരത്തിൽ ഘോഷയാത്രയും ജയന്തി സമ്മേളനവും നടക്കും.ശാഖകളിലെ ഭവനരഹിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനവും,വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളുടെ വിതരണവും സമ്മേളനത്തിൽ നടക്കും. യുണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് , യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, യുണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജിനാഥ്, പി.കെ. പ്രസന്നകുമാർ, പി.വി. രണേഷ്, കെ.എസ്.സുരേശൻ, പി.സലിംകുമാർ, ജി.സോമനാഥൻ യുണിയൻ മൈക്രോ ഫൈനാൻസ് കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ് എന്നിവർ പങ്കെടുത്തു.