തിരുവല്ല: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ തിരുവല്ല മന്നംകരച്ചിറ സ്വദേശി രവീൺ കെ. മനോഹരനെ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവല്ലാ മേഖലാ കമ്മിറ്റി അനുമോദിച്ചു. പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ മെമെന്റോ നൽകി. മേഖലാ സെക്രട്ടറി ബെന്നി മാത്യു, ജില്ലാ കമ്മിറ്റിയംഗം മിനികുമാരി വി.കെ, മേഖലാ ജോ.സെക്രട്ടറി ഡോ.കെ.ഷീജ, കമ്മിറ്റിയംഗം രജനി ഗോപാൽ, പ്രസീന പി.ആർ എന്നിവർ പങ്കെടുത്തു.